ബിഗ് ബോസ് വീട്ടിനുള്ളിൽ മികച്ച സൗഹൃദം കാഴ്ച വച്ച റോബിനും ദില്‍ഷയും തങ്ങളുടെ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. റോബിൻ, ബ്ലെസ്ലി എന്നിവർക്കൊപ്പമുള്ള ബന്ധം പിരിയുന്നതായി ദിൽഷയാണ് അറിയിച്ചത്. ഇതിനു പിന്നാലെ, റോബിന്റെ അടുത്ത സുഹൃത്തുക്കളായ നിമിഷയും ജാസ്മിനും ഇരുവര്‍ക്കും പിന്തുണയുമായി എത്തിയിരിക്കുകയാണ്.
‘റോബിന്‍ നീ ഇതിലും നല്ലത് അര്‍ഹിക്കുന്നു’വെന്നാണ് നിമിഷ റോബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. അതേസമയം, ദില്‍ഷയേയും റോബിനേയും പിന്തുണയ്ക്കുന്ന കുറിപ്പുമായാണ് ജാസ്മിന്‍ എത്തിയത്.
‘വ്യക്തിപരമായുള്ള ഒരോരുത്തരുടേയും തീരുമാനങ്ങള്‍ എന്നും മാനിക്കപ്പെടണം. നെഗറ്റീവ് നിറഞ്ഞ ഈ സാഹചര്യത്തില്‍ ഞാന്‍ നിനക്കൊപ്പം നില്‍ക്കുന്നു ദില്‍ഷ. അതുപോലെതന്നെ ദില്‍ഷ ഇപ്പോള്‍ നേരിടുന്ന സൈബര്‍ അറ്റാക്ക് മലയാളികളുടെ ടോക്‌സിസിറ്റി വ്യക്തമാക്കുന്നു.ഹാര്‍ട്ട് ബ്രേക്ക്‌സ് ജീവിതത്തിലുണ്ടാകും റോബിന്‍…. ഒരുപാട് ഹാര്‍ട്ട് ബ്രേക്ക്‌സ് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. റോബിന്‍ നീ ഇതിനെ അതിജീവിക്കുമെന്ന് ഞാന്‍ കരുതുന്നു. ജീവിതം അങ്ങനെയാണ്. നമ്മള്‍ വേണമെന്ന് അതിയായി ആഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടിയെന്ന് വരില്ല. ചിലപ്പോള്‍ ഒരു അവസരത്തില്‍ നമ്മള്‍ ആഗ്രഹിച്ച കാര്യം മറ്റൊരു രൂപത്തില്‍ നമ്മിലേക്ക് തിരിച്ച് വരും. അല്ലെങ്കിൽ അതിലും വലുത് നമുക്ക് കിട്ടും. അതുകൊണ്ട് സ്‌ട്രോങായി നില്‍ക്കുക. നിനക്ക് അത് സാധിക്കും’- ജാസ്മിൻ കുറിച്ചു.
Post Your Comments