BollywoodGeneralLatest NewsNEWS

ഭാര്യയായാല്‍ മാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാം: നടി നീതു ചന്ദ്രയ്ക്ക് പ്രമുഖ വ്യവസായിയുടെ വാ​ഗ്ദാനം

വിജയിക്കപ്പെട്ട ഒരു അഭിനേതാവിന്റെ പരാജയത്തിന്റെ കഥയാണ് എന്റേത്

ബോളിവുഡ് നടി നീതു ചന്ദ്രയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പ്രമുഖ വ്യവസായി നടത്തിയ വിവാഹ വാ​ഗ്ദാനത്തെക്കുറിച്ച്‌ ബോളിവുഡ് ഹങ്കാമയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാമെന്നായിരുന്നു വ്യവസായിയുടെ വാഗ്ദാനമെന്നും ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും നടി പറയുന്നു.

read also: മഞ്ജുവാര്യരെ ശല്യപ്പെടുത്തിയെന്ന പരാതി: നിരപരാധിത്വം തെളിയുന്നത് വരെ സംവിധാനത്തില്‍ നിന്ന് പിന്മാറുന്നതായി സനല്‍കുമാര്‍

‘വിജയിക്കപ്പെട്ട ഒരു അഭിനേതാവിന്റെ പരാജയത്തിന്റെ കഥയാണ് എന്റേത്. ദേശിയ പുരസ്‌കാര ജേതാക്കളായ 13 പേര്‍ക്കൊപ്പവും വലിയ സിനിമകളിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എവിടെയാണ്. ഒരു വലിയ വ്യവസായി എന്നോട് പറഞ്ഞിട്ടുണ്ട്, മാസം 25 ലക്ഷം വാങ്ങുന്ന അയാളുടെ ശമ്പളം പറ്റുന്ന ഭാര്യയാകാന്‍- താരം പറഞ്ഞു.

‘ഗരം മസാല’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നീതു. ‘കുച് ലവ് ജൈസാ’ ആണ് അവസാനമായി പുറത്തിറങ്ങിയ നീതുവിന്റെ ചിത്രം.

shortlink

Post Your Comments


Back to top button