CinemaGeneralIndian CinemaLatest NewsMollywood

അയാളിലെ സ്ത്രൈണ ഭംഗികളുമായി പ്രണയത്തിലായിട്ടുണ്ട്, വിട പ്രിയ പ്രണയമേ: പ്രതാപ് പോത്തനെ കുറിച്ച് ശാദരക്കുട്ടി

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണ വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും കേട്ടത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രതാപ് പോത്തന് നിരവധി ആരാധകരാനുള്ളത്. ഇപ്പോളിതാ, പ്രതാപ് പോത്തനെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. 75 -80 കാലഘട്ടങ്ങളിലെ യുവതികളിൽ മരണമില്ലാത്ത നടനാണ് പ്രതാപ് പോത്തൻ എന്നാണ് ശാരദക്കുട്ടി പറയുന്നത്. പ്രതാപ് പോത്തൻ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെ കുറിച്ചും ശാരദക്കുട്ടി ഫേസ്ബുക്കിൽ എഴുതി.

Also Read: പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം: ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യവാങ്മൂലം നൽകണം

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

എൻ “ചിപ്പിക്കുൾ മുത്ത് “. അയാളുടെ പ്രത്യേക തരം ചെവി, അതിനു താഴത്തെ അസ്വാഭാവികതയുള്ള കുഞ്ഞുവളവ് ഒക്കെ എനിക്കിഷ്ടമായിരുന്നു.
masculinity യുടെ മസിൽ പെരുക്കങ്ങളില്ലാത്ത, കരയാനും ചിരിക്കാനും പൊട്ടൻകളിക്കാനുമറിയാവുന്ന പെൺചന്തമുള്ള ഒരു പ്രിയപ്പെട്ട ആൺകളിപ്പാട്ടമായിരുന്നു എനിക്കയാൾ.
നവംബറിന്റെ നഷ്ടത്തിലെ ദാസുമായി ഞാൻ തീവ്രപ്രണയത്തിലായിട്ടുണ്ട്. അയാൾ ചതിക്കുമ്പോഴൊന്നും അത് ചതിയെന്ന് എനിക്കു മനസ്സിലായില്ല . ഒരു ചതിയനാവാൻ ദാസിന് കഴിയില്ലെന്ന് മീരയെ പോലെ തന്നെ എന്റെ പ്രണയങ്ങളും എന്നും വിശ്വസിച്ചു. എല്ലാവരും ഞാൻ abnormal ആണെന്നു പറഞ്ഞു. പക്ഷേ, ഞാൻ മീരയെ പോലെ തന്നെ ദാസിനടുത്ത് എന്നും നോർമലായിരുന്നു.
ഞാനയാളെ പലയാവർത്തി കൊന്നിട്ടുണ്ട്. എപ്പോഴൊക്കെയെന്നോ ? ജീൻസിന്റെ ബെൽറ്റഴിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചും , മൂർഖൻ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി കാൽപാദങ്ങളിൽ കൊത്തിച്ചും ഞാനയാളിലെ masculine മുഷ്ക് കളെ ആണഹന്തകളെ നിഷ്ഠുരമായി കൊന്നു കളഞ്ഞിട്ടുണ്ട്.
അയാളിലെ സ്ത്രൈണ ഭംഗികളുമായി ഞാനത്രക്ക് പ്രണയത്തിലായിട്ടുണ്ട്. ചാമരത്തിലെ വിനോദ്, ആരവത്തിലെ കൊക്കരക്കോ , ചിപ്പിക്കുൾ മുത്തിലെ ശിവ, തകര ..
പ്രതാപ് പോത്തൻ 75 -80 കളിലെ യുവതികളിൽ മരണമില്ലാത്ത നടൻ .
വിട പ്രിയ പ്രണയമേ
എസ്. ശാരദക്കുട്ടി

shortlink

Related Articles

Post Your Comments


Back to top button