CinemaGeneralLatest NewsNEWS

ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല ഡേറ്റിംഗിലാണ്, സുസ്മിതാ സെന്നിനോടൊപ്പം ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്നു: ലളിത് മോദി

മാഞ്ചസ്റ്റർ: നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് ഐപിഎൽ മുൻ ചെയർമാനും ഐപിഎല്‍ എന്ന ആശയത്തിന്‍റെ പിതാവുമായ ലളിത് മോദി. സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്ന സൂചന നൽകി ലളിത് മോദി ട്വിറ്റർ പോസ്റ്റ് പങ്കുവെച്ചു. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചു.

ആദ്യത്തെ ട്വീറ്റില്‍, കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനിൽ തിരിച്ചെത്തിയെന്ന് മോദി കുറിച്ചു. കൂടാതെ, തന്‍റെ നല്ലപാതിയായ സുസ്മിതാ സെന്നിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നും ഒടുവിൽ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് മോദി പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്‍റുകള്‍ ഏറെ വന്നപ്പോള്‍ ലളിത് മോദി വീണ്ടും ട്വീറ്റ് ചെയ്തു.

Read Also:- അയാളിലെ സ്ത്രൈണ ഭംഗികളുമായി പ്രണയത്തിലായിട്ടുണ്ട്, വിട പ്രിയ പ്രണയമേ: പ്രതാപ് പോത്തനെ കുറിച്ച് ശാദരക്കുട്ടി

‘വ്യക്തതയ്ക്കായി പറയുന്നു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, പരസ്പരം ഡേറ്റിംഗിലാണ്. വിവാഹം അതും ഒരുനാൾ സംഭവിക്കും’ മോദിയുടെ രണ്ടാമത്തെ ട്വീറ്റ് പറയുന്നു. 47-കാരിയായ സുസ്മിതാ സെൻ 1994ല്‍ മിസ് യൂണിവേഴ്സ് പട്ടം നേടിയ വ്യക്തിയാണ്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button