
നടൻ പ്രതാപ് പോത്തന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. പ്രേക്ഷകരും സിനിമ പ്രവർത്തകരും അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോളിതാ, അദ്ദേഹത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യനെന്നും അയാൾ പിന്നീട് എന്റെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവമായിരുന്നു എന്നുമാണ് ലാൽ ജോസ് എഴുതിയത്.
Also Read: പുതിയ ചിത്രവുമായി അനൂപ് സത്യൻ, നായകൻ മോഹൻലാൽ: സൂചന നൽകി അഖിൽ സത്യൻ
ലാൽ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ. അയാൾ പിന്നീട് എന്റെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം. ഇന്ന് വെളുപ്പിന് അയാൾ പോയി.നിരവധി നല്ലോർമ്മകൾ ബാക്കിവച്ച്.
ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലാണ് പ്രതാപ് പോത്തൻ ഡോക്ടർ സാമുവൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു ആ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
Post Your Comments