CinemaLatest NewsNew ReleaseNEWS

മിതാലിയായി തപ്‌സി പന്നു: സബാഷ് മിത്തു നാളെ മുതൽ

അഭിനയ പാടവംകൊണ്ട് ശ്രദ്ധേയായ ബോളിവുഡ് നടി തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും. ശ്രീജിത് മുഖർജിയാണ് ‘സബാഷ് മിത്തു’ സംവിധാനം ചെയ്യുന്നത്. പ്രിയ ആവെനാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിർഷ റേയ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.

നേരത്തെ, ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2020ൽ മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ, 2021ൽ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം തപ്‌സി പന്നു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.

Read Also:- പരാജയമായിരുന്നെങ്കിലും ആ ചിത്രം എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നു: മുരളി ​ഗോപി

രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററായാണ് മിതാലി രാജിനെ വിശേഷിപ്പിക്കുന്നത്. ഈ വർഷം ജൂൺ 8ന് മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 321 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 10,454 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഏക ക്യാപ്റ്റനാണ്.

shortlink

Related Articles

Post Your Comments


Back to top button