മണിരത്നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം പൊന്നിയിൻ സെൽവൻ ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
ഇപ്പോളിതാ, ആദിത്യ കരികാലൻ എന്ന ചോള രാജകുമാരനായി നടൻ വിക്രം ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസറിൽ പ്രത്യക്ഷപ്പെട്ട വിക്രമിന്റെ കഥാപാത്രത്തിന്റെ സംഭാഷണമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലും വിക്രം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
Also Read: മിതാലിയായി തപ്‌സി പന്നു: സബാഷ് മിത്തു നാളെ മുതൽ
500 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം. ഐശ്വര്യ റായ്, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Post Your Comments