നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‍ഫ്ലിക്സ് പിൻമാറിയെന്ന് റിപ്പോർട്ടുകൾ. 25 കോടി രൂപയ്ക്കായിരുന്നു വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിന് നൽകിയത്. വിഘ്‌നേഷ് ശിവൻ കഴിഞ്ഞ ദിവസം വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത്തരത്തിൽ വിവാഹ ചിത്രങ്ങൾ പരസ്യമാക്കിയതിനെ തുടർന്നാണ് നെറ്റ്ഫ്ലിക്സിന്റെ പിൻമാറ്റം എന്നാണ് വിവരം. വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷമാണ് വിഘ്നേഷ് ചിത്രങ്ങൾ പുറത്ത് വിട്ടത്.
ചിത്രങ്ങൾ പങ്കുവയ്ക്കാൻ വൈകുന്നത് നയൻതാരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. അതിഥികൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രജനികാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക, മണിരത്‍നം തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു വിഘ്നേഷ് പുറത്ത് വിട്ടത്. ഈ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
Also Read: രാജ്‍കുമാര്‍ റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസ് നാളെ മുതൽ
മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചെലവുകളെല്ലാം നെറ്റ്ഫ്ലിക്സാണ് വഹിച്ചതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Post Your Comments