മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയന്‍ കൃഷ്ണകുമാർ ഒരുക്കിയ ചിത്രമായിരുന്നു ടിയാന്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 2017ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
ഇപ്പോളിതാ, ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നുവെങ്കിലും ടിയാന്‍ തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്ന് പറയുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ടിയാന്‍ റിലീസ് ചെയ്ത് അഞ്ച് വര്‍ഷം തികയുകയാണെന്നും സിനിമയുടെ അര്‍ത്ഥം മനസ്സിലാകുന്നവരില്‍ ചിത്രം ജീവിക്കുമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുരളി ഗോപി ഇക്കാര്യങ്ങൾ ഏഴുതിയത്.
Also Read: ഹൻസികയുടെ മഹാ റിലീസിന് ഒരുങ്ങുന്നു: ട്രെയ്‍ലർ എത്തി
‘ ടിയാന്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരിക്കാം, എന്നാല്‍ അതെന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ്. റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷവും സിനിമയുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുന്നവർക്കിടയിൽ സിനിമ നിലനിൽക്കും’, മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ടിയാന്‍ നിര്‍മ്മിച്ചത്. ഗോപി സുന്ദറായിരുന്നു ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
Post Your Comments