കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

മോഹന്‍ലാലും വ്യവസായി സമീര്‍ ഹംസയും തമ്മിലുള്ള സൗഹൃദം പലപ്പോളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുള്ളതാണ്. സമീര്‍ ഹംസയുടെ കുടുംബവുമായും മോഹൻലാലിന് വളരെ അടുത്ത ബന്ധമാണുള്ളത്. ഇപ്പോളിതാ, സമീര്‍ ഹംസയുടെ മകന്‍ ഷഹ്‌റാന്‍ സമീറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ മോഹന്‍ലാല്‍ എത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം കേക്ക് മുറിക്കുന്നതും സമ്മാനം നല്‍കുന്നതുമൊക്കയാണ് വീഡിയോയിലുള്ളത്. പിറന്നാള്‍ കേക്ക് മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും നൽകുമ്പോൾ പിറന്നാൾ കുട്ടിയെ ചേർത്തുനിർത്തി നെറുകയിൽ മുത്തം നൽകുകയാണ് നടൻ. ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  ഈ ക്യൂട്ട് വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

Also Read: ഡെപ്യൂട്ടി സ്പീക്കറാണ്, നടനുമാണ്: അഭിനയിച്ച ചിത്രത്തിലെ രംഗം പങ്കുവെച്ച് ചിറ്റയം ഗോപകുമാര്‍

മോഹന്‍ലാലിന്റെ വീട്ടില്‍ വച്ച് നടത്തിയ ഷഹ്‌റാന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബ്രോ ഡാഡി എന്ന സിനിമയിലെ മോഹൻലാലിനെ മനോഹരമായി അനുകരിച്ചുകൊണ്ടുള്ള ഷഹ്റാന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.

Share
Leave a Comment