CinemaGeneralIndian CinemaLatest News

നിങ്ങളായിരുന്നു ഞങ്ങളുടെ അനുഗ്രഹം, എന്റെ ഹൃദയത്തിൽ എന്നുമുണ്ടാകും: കുറിപ്പുമായി മീന

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവ് വിദ്യാസാ​ഗറിന്റെ അപ്രീക്ഷിത വി​യോ​ഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു വിയോഗം. ഇപ്പോളിതാ, ഭർത്താവിനെ കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുകയാണ് മീന. കൂടാതെ വിഷമ ഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദിയും അറിയിക്കുന്നുണ്ട് താരം. നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാൽ, വളരെ പെട്ടെന്ന് ഞങ്ങളിൽ നിന്ന് അകന്നുപോയി എന്നാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഭർത്താവിന്റെ ചിത്രവും മീന പങ്കുവച്ചിട്ടുണ്ട്.

Also Read: ‘ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് ആ ചിത്രം പുറത്ത് വന്നത്’: കൃപ

‘നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാൽ, വളരെ പെട്ടെന്ന് ഞങ്ങളിൽ നിന്ന് അകന്നുപോയി. നിങ്ങൾ എന്നും ഞങ്ങളുടെയെല്ലാം മനസ്സിലുണ്ടാകും. സ്‌നേഹവും പ്രാർത്ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള നല്ല മനസ്സുകൾക്ക് ഞാനും എന്റെ കുടുംബവും നന്ദി പറയുകയാണ്. ഞങ്ങൾക്ക് തീർച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളിൽ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാൽ ഞങ്ങൾ വളരെ കൃതാർഥരാണ്. ആ സ്‌നേഹം അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയുന്നു‘, മീന സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഏറെ നാളുകളാ‍യി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞതിന് ശേഷമായിരുന്നു വിദ്യാസാഗർ മരണത്തിന് കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button