
മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാധവ് രാമദാസൻ തമിഴിലേക്ക്. ശരത് കുമാറിനെ നായകനാക്കി തന്റെ ആദ്യ തമിഴ് ചിത്രം ഒരുക്കുന്നു എന്ന സന്തോഷ വാർത്ത മാധവ് രാമദാസൻ തന്നെയാണ് നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജൂലൈ ഒന്നിനായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടൈറ്റിലും പുറത്ത് വിട്ടിരിക്കുകയാണ്. ആഴി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശരത് കുമാറിൻറെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ ടൈറ്റിൽ പുറത്ത് വിട്ടത്.
Also Read: നയൻതാര – വിഘ്നേഷ് വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറിയെന്ന് റിപ്പോർട്ട്
ശരത് കുമാർ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിൻറെ ചിത്രത്തോടുകൂടിയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്. താടി നീട്ടിവളർത്തിയ ഗെറ്റപ്പിലാണ് പോസ്റ്ററിൽ ശരത് കുമാർ പ്രത്യക്ഷപ്പെടുന്നത്. മയക്കുമരുന്നിനോട് നോ പറയുക എന്നൊരു ടാഗ് ലൈനും പോസ്റ്ററിലുണ്ട്. വിജയ് സേതുപതിയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചത്.
888 പ്രൊഡക്ഷൻസ്, സെല്ലുലോയ്ഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments