CinemaGeneralIndian CinemaLatest NewsMollywood

ഡെപ്യൂട്ടി സ്പീക്കറാണ്, നടനുമാണ്: അഭിനയിച്ച ചിത്രത്തിലെ രംഗം പങ്കുവെച്ച് ചിറ്റയം ഗോപകുമാര്‍

പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാവർക്കും പരിചിതനായ വ്യക്തിയാണ് ചിറ്റയം ഗോപകുമാര്‍. എന്നാൽ, അദ്ദേഹം ഒരു അഭിനേതാവാണെന്ന വിവരം പലർക്കും പുതിയ അറിവായിരിക്കും. ഇപ്പോളിതാ, താന്‍ അഭിയിച്ച പുതിയ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇഎംഐ എന്ന ചിത്രത്തിലാണ് ചിറ്റയം ​ഗോപകുമാർ അഭിനയിച്ചിരിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറുടെ വേഷത്തിലാണ് അദ്ദേഹം ചിത്രത്തിൽ എത്തിയത്. സൂര്യ നാരായണന്‍ എന്നാണ് ചിറ്റയം ഗോപകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ മാസം ആദ്യമായിരുന്നു സിനിമ റിലീസ് ചെയ്തത്.

Also Read: ‘എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്’: വെളിപ്പെടുത്തലുമായി സംയുക്ത മേനോന്‍

ജോബി ജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഎംഐ. റോണി ഡേവിഡ്, വീണ നായര്‍, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ബാങ്ക് ലോണും ഇഎംഐയും ഊരാക്കുടക്കായി മാറിയ യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.

നടന്‍ കൊല്ലം തുളസി തിരക്കഥയെഴുതിയ സമാന്തരപ്പക്ഷികള്‍ എന്ന ചിത്രത്തിലും നേരത്തെ ചിറ്റയം ​ഗോപകുമാർ അഭിനയിച്ചിരുന്നു. വിദ്യാഭ്യാസമേഖലയിലെ മൂല്യച്യുതികള്‍ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു അത്. വിനയചന്ദ്രൻ എന്ന കളക്ടറുടെ വേഷമാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. ഇത് കൂടാതെ മൂന്ന് ചിത്രങ്ങളിലും മുമ്പ് ചിറ്റയം ഗോപകുമാര്‍ വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button