പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ കെജിഎഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രീനിധി ഷെട്ടി. കെജിഎഫ് ആദ്യ ഭാഗത്തിൽ താരത്തിന്റെ സ്ക്രീൻ പ്രെസൻസ് കുറവായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിൽ ശ്രീനിധി നിറഞ്ഞ് നിന്നു. യഷ് അവതരിപ്പിച്ച റോക്കി എന്ന കഥാപാത്രത്തോടൊപ്പം ശ്രീനിധി അവതരിപ്പിച്ച റീനയും പ്രേക്ഷക മനസ്സിൽ കയറിക്കൂടി. ശ്രീനിധിയുടെ മൂന്നാമത്തെ ചിത്രമായ കേബ്ര റിലീസിന് ഒരുങ്ങുകയാണ്. വിക്രം ആണ് ചിത്രത്തിൽ നായകൻ.
ഇപ്പോളിതാ, കോബ്രയിൽ അഭിനയിക്കുന്നതിനായി ശ്രീനിധി വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്. തന്റെ ആദ്യ ചിത്രമായ കെജിഎഫിൽ അഭിനയിക്കുന്നതിന് വേണ്ടി വാങ്ങിയ തുകയുടെ ഇരട്ടിയാണ് കോബ്രയ്ക്ക് വേണ്ടി ശ്രീനിധി വാങ്ങിയിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ശ്രീനിധി.
6 മുതൽ 7 കോടി വരെയുള്ള തുക കോബ്രയിൽ അഭിനയിക്കാനായി നടി വാങ്ങിയെന്നാണ് അഭ്യൂഹം. കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിൽ മൂന്ന് കോടി രൂപയായിരുന്നു നടിയുടെ പ്രതിഫലം. ശ്രീനിധിയുടെ ആദ്യ തമിഴ് ചിത്രമാണ് കോബ്ര. ആർ അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments