മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിത അടുത്തിടെയാണ് വിടപറഞ്ഞത്. താരത്തിന്റെ മരണത്തിന് ശേഷം നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. നടിക്ക് ശരിയായ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണം എന്ന് വരെ പ്രചരിച്ചിരുന്നു. താരത്തിന് ലഭിച്ചിരുന്നത് തെറ്റായ ചികിത്സയാണെന്ന വിവരവും പല കോണുകളിൽ നിന്നും ഉയർന്ന് വന്നു. കെപിഎസി ലളിതയ്ക്ക് സർക്കാർ സഹായം ലഭിച്ചതും വിവാദത്തിന് കാരണമായിരുന്നു. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ. എന്റെ സ്വന്തം അമ്മയെ തെറ്റായ ചികിത്സ നൽകി താൻ കൊല്ലാൻ നോക്കില്ലല്ലോ എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ഒരു മാധ്യമ പരിപാടിക്കിടെയായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം.
സിദ്ധാർത്ഥ് ഭരതന്റെ വാക്കുകൾ:
എന്റെ സ്വന്തം അമ്മയെ ഞാൻ തെറ്റായ ചികിത്സ നൽകി കൊല്ലാൻ നോക്കില്ലല്ലോ. കുറേ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അടുത്തുള്ളവർ തന്നെ പലതും പറഞ്ഞ് പ്രചരിപ്പിച്ചു. അമ്മ വല്ലാത്ത അവസ്ഥയിലായിരുന്നു. നമുക്ക് തന്നെ അമ്മയെ കാണുമ്പോൾ സങ്കടം വരുമായിരുന്നു. പിന്നെ എന്തിന് ഞാൻ ഗോസിപ്പുകൾ ഉണ്ടാക്കുന്നവരെ അമ്മയെ കാണിക്കണം.
കൂടാതെ, അമ്മയുടെ ചികിത്സയ്ക്ക് സർക്കാർ സഹായം ലഭിച്ചതിന് പിന്നാലെ ഉണ്ടായ വിവാദം തികച്ചും രാഷ്ട്രീയപരമായിരുന്നു.
Post Your Comments