GeneralLatest NewsMollywoodNEWS

ഇത് നാലും സടയുള്ള ആൺ സിംഹങ്ങൾ, അശോകസ്തംഭത്തില്‍ സ്ത്രീ​ പ്രാധിനിത്യം വേ​ണം: ഹരീഷ് പേരടി

ഇരയെ വേട്ടയാടി കുടുംബം നിലനിർത്തുന്ന പെൺ സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്

പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളിലായി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നത്തിലെ സിംഹമുഖങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ചിഹ്നത്തില്‍ സടയില്ലാത്ത രണ്ട് പെണ്‍ സിംഹിനികളെങ്കിലും വേണമായിരുന്നവെന്നും ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാള്‍ സ്ത്രീ പ്രാധിനിത്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഹരീഷ് പേരടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

read also: വെറും നിലത്തിരുന്ന് ചോറുണ്ണും, അച്ചാറ് പാക്കറ്റും പിടിച്ചിരിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും: നൂറിന് പിന്തുണ

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഇത് നാലും സടയുള്ള ആൺ സിംഹങ്ങളാണ്…പെൺ സിംഹങ്ങൾ വേട്ടയാടാൻ പോകുമ്പോൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മാറി നിൽക്കുന്ന..പെൺ സിംഹങ്ങൾ വേട്ടയാടിയ ഭക്ഷണത്തിന്റെ ആദ്യ പങ്ക് കഴിക്കാൻ അവകാശമുള്ള പൊതുവേ അലസരായ ആൺ സിംഹങ്ങൾ…

ഭാവം മാറിയതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തുന്നത്..ഇരയെ വേട്ടയാടി കുടുംബം നിലനിർത്തുന്ന പെൺ സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്..സ്ത്രി സ്വാതന്ത്ര്യത്തിന്റെ ഈ മാറിയ കാലത്ത് സടയില്ലാത്ത രണ്ട് പെൺ സിംഹിനികളെങ്കിലും അവിടെ വേണമായിരുന്നു…ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാൾ പ്രാധാന്യം സ്ത്രീ പ്രാധിനിത്യത്തിനുതന്നെയാണ്…അമ്മമാർ വന്നാൽ എല്ലാം ശാന്തമാവും..???❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button