അമേരിക്കൻ ടെലിവിഷൻ താരവും മോഡലുമായ കിം കർദാഷിയാനെ പോലെയാകാൻ ബ്രസീലിയൻ നടി ജെന്നിഫർ പാംപ്ലോന ചെയ്തത് നാൽപ്പതിലേറെ കോസ്മറ്റിക് സർജറികൾ. അഞ്ച് കോടിയിലധികം മുടക്കി കിമ്മിന്റെ രൂപത്തിലേക്ക് മാറാൻ ശ്രമിച്ച താരം ഇപ്പോൾ തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്.
29 വയസ്സിനുള്ളിൽ നാൽപ്പതിലേറെ കോസ്മറ്റിക് സർജറികളാണ് കിമ്മിന്റെ രൂപത്തിനായി ജെന്നിഫർ ചെയ്തത്. പന്ത്രണ്ട് വയസ്സുമുതൽ സെലിബ്രിറ്റികളെ അനുകരിക്കാൻ തുടങ്ങിയ ജെന്നിഫറിന്റെ സ്വപ്‌നമായിരുന്നു അതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, കിം എന്ന വിളി അലോസരപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ജെന്നിഫറിന് തന്റെ പഴയ രൂപത്തിലേക്ക് തിരിച്ച് പോകണമെന്ന് തോന്നിയത്. ‘കിമ്മിന്റെ അപര എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ആ വിളി അലോസരപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് പഴയ രൂപത്തിലേക്ക് മാറാൻ തീരുമാനിച്ചത്’, ജെന്നിഫർ പറയുന്നു.
ജെന്നിഫറിന്റെ വാക്കുകൾ:
ശസ്ത്രക്രിയ എനിക്ക് ഒരു ലഹരിയായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ അതെനിക്ക് സന്തോഷവും സംതൃപ്തിയും നൽകിയില്ല. കിം എന്ന പേരിൽ ലഭിച്ച പ്രശസ്തി എന്നെ ധാരാളം പണം നേടാൻ സഹായിച്ചു. എന്നാൽ, ജീവിതത്തിന്റെ നിയന്ത്രണം നഷ്ടമായി എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇപ്പോൾ ഇസ്താംബുളിലെ ഒരു ഡോക്ടറുടെ കീഴിൽ ചികിത്സയിലാണ്. പഴയരൂപം മടക്കി നൽകാനാകുമെന്ന് ഡോക്ടറും ഉറപ്പു നൽകുന്നു. 95 ലക്ഷം രൂപയാണ് അതിനായി ചിലവാക്കുന്നത്.
Post Your Comments