കമൽ ഹാസന്റെ ‘ആളവന്താൻ’ ത്രീഡി പതിപ്പ് ഒരുങ്ങുന്നു

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി സുരേഷ് കൃഷ്ണ ഒരുക്കിയ ചിത്രമായിരുന്നു ‘ആളവന്താൻ’. 2001 നവംബറിൽ റിലീസ് ചെയ്ത ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 1984ൽ കമൽ ഹാസൻ എഴുതിയ ‘ധായം’ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമായിരുന്നു സിനിമ. കമൽ സിനിമയിൽ ഇരട്ടവേഷങ്ങളിലാണ് എത്തിയത്. സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയത്. രവീണ ടണ്ടൻ, ശരത് ബാബു, ഗൊല്ലപ്പുടി മാരുതി റാവു, മിലിന്ദ് ഗുണാജി, തുടങ്ങിയവർ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: ദാമോദരൻ പോറ്റിയായി സുധീർ കരമന: മഹാവീര്യറിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

ഇപ്പോളിതാ, സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റിലീസ് ചെയ്‍ത് ഇരുപത് വർഷങ്ങൾക്കിപ്പുറം സിനിമയുടെ ത്രീഡി പതിപ്പ് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മാജിക്കൽ റിയലിസത്തിന്റെ ഘടകങ്ങളോടെയായിരിക്കും ത്രീഡി പതിപ്പും ഒരുങ്ങുന്നത്. കമൽ ഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് നവംബർ ഏഴാം തീയതി ത്രീഡി പതിപ്പ് പ്രേക്ഷകർക്ക് മുന്നിലെത്തും.

സിനിമയിലെ കമൽ ഹാസന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാങ്കേതിക വിദ്യകളുടെ ഉപയോഗവും പ്രശംസ പിടിച്ചു പറ്റി.

Share
Leave a Comment