
കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. തിയേറ്ററുകളെ ഇളക്കി മറിച്ച് വലിയ വിജയമാണ് ചിത്രം നേടിയത്. അടുത്തിടെ ഒടിടിയിലും ചിത്രം റിലീസായിരുന്നു. ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
Also Read: 35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്നു: പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ ഉലകനായകൻ
മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. കേരളത്തിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും സിനിമ സ്വന്തമാക്കിയിരുന്നു. നാൽപത് കോടിയ്ക്കടുത്ത് രൂപയാണ് വിക്രം കേരളത്തിൽ നിന്ന് മാത്രം നേടിയത്. റിലീസ് ചെയ്ത് 38 ദിവസം പിന്നിടുമ്പോളാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്. കേരള ബോക്സ് ഓഫീസിൽ നിന്നും വിക്രം ഇതുവരെ 39.60 കോടിയാണ് നേടിയിരിക്കുന്നത്. തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 30.95 കോടിയുടെ വരുമാനം ചിത്രം സ്വന്തമാക്കി. 181.30 കോടിയാണ് തമിഴ്‌നാട്ടിൽ നിന്ന് മാത്രമായി വാരിക്കൂട്ടിയത്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും 13.60 കോടിയാണ് സിനിമയുടെ കളക്ഷൻ. ആഗോളതലത്തിൽ 412.25 കോടിയാണ് ചിത്രം നേടിയത്.
മലയാളി സാന്നിധ്യമായി ചെമ്പൻ വിനോദ്, കാളിദാസ്, നരേൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. തെന്നിന്ത്യൻ നടൻ സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.
Post Your Comments