
നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന തരത്തിലായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ഇത് നിഷേധിച്ച് മകൻ ധ്രുവ് വിക്രം രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ, ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് വിക്രം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുതിയ ചിത്രമായ കോബ്രയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിലാണ് വിക്രം എത്തിയത്.
ആശുപത്രിയിലായ സാഹചര്യത്തിൽ തന്നെക്കുറിച്ച് വന്ന വാർത്തകളെ പറ്റി വളരെ രസകരമായാണ് വിക്രം വേദിയിൽ പ്രതികരിച്ചത്. ‘നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലർ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് ഇഷ്ടമായി. എന്തെല്ലാം നമ്മൾ കാണുന്നു, ഇതൊന്നും ഒന്നുമില്ല’, വിക്രം പറഞ്ഞു.
Also Read: ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൻ: പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു
ആർ അജയ് ജ്ഞാനമുത്തു ആണ് കോബ്ര സംവിധാനം ചെയ്യുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് എസ് ലളിത് കുമാര്‍ ആണ് നിർമ്മാണം. ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
Post Your Comments