നിലൈ മറന്തവൻ: ട്രാൻസിന്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത ട്രാൻസ് മൊഴിമാറ്റി തമിഴിൽ റിലീസ് ചെയ്യുന്നു. നിലൈ മറന്തവൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിക്രം, പുഷ്പ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ ഫഹദിന്റെ താരമൂല്യം സിനിമയെ സഹായിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, വിനായകൻ, നസ്രിയ തുടങ്ങി താരങ്ങളുടെ സാന്നിധ്യവും വിജയത്തിന് സഹായിക്കുന്ന കാര്യമാണ്. ഫഹദിന്റെ അടുത്തിടെ ഇറങ്ങിയ മറ്റ് രണ്ട് സിനിമകളിലേയും പോലെ നിലൈ മറന്തവനും ബോക്‌സ് ഓഫീസിൽ അനക്കം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ചിത്രം ജൂലൈ 15ന് തിയേറ്ററുകളിൽ എത്തും. ധർമ്മ വിഷ്വൽസ് ക്രിയേഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിൽ  മികച്ച അഭിപ്രായം നേടിയെങ്കിലും അത്രത്തോളം വരുമാനം നേടാൻ ട്രാൻസിന് കഴിഞ്ഞിരുന്നില്ല. 35 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് 13 കോടി മാത്രമാണ് നേടാനായത്.

Also Read: ബഡായി ബംഗ്ലാവിന് ശേഷം ഇനി ബഡായി ടോക്കീസ്: പുതിയ യൂട്യൂബ് ചാനലുമായി ആര്യ

വിൻസന്റ് വടക്കൻ ആയിരുന്നു സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ട്രാൻസ്.

Share
Leave a Comment