ധനുഷിന്റെ കിടിലൻ സ്റ്റണ്ട്, അതിഗംഭീര ആക്ഷൻ രംഗങ്ങൾ: ദി ഗ്രേ മാൻ പ്രൊമോ എത്തി

തെന്നിന്ത്യൻ താരം ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രമാണ് ദി ​ഗ്രേ മാൻ. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്മാരായ റൂസ്സോ ബ്രദേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റയാൻ ഗോസ്ലിങ്, ക്രിസ് ഇവാൻസ്, ജെസ്സിക്ക ഹെൻവിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഇപ്പോളിതാ, ചിത്രത്തിന്റെ ഒരു പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റയാൻ ഗോസ്ലിങ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പമുള്ള ധനുഷിന്റെ ഒരു സംഘട്ടന രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത്.

Also Read: റെക്കോർഡുകൾ മറികടന്ന് വിക്രം: കേരളത്തിൽ നിന്ന് ഇതുവരെ നേടിയത് 39 കോടി

മാർക്ക് ഗ്രീനേയുടെ ഗ്രേ മാൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 200 മില്ല്യൺ ഡോളർ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 22ന് ചിത്രം പുറത്തിറങ്ങും.

അതേസമയം, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി റൂസോ സഹോദരന്മാരെ തന്നെ ഇന്ത്യൻ ആരാധകർക്ക് മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. ജൂലൈ 20ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിൽ ധനുഷിനൊപ്പം റൂസോ സഹോദരന്മാരും പങ്കെടുക്കും.

Share
Leave a Comment