CinemaGeneralLatest NewsNew ReleaseNEWS

രാജ്‍കുമാര്‍ റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസ്‌ റിലീസിനൊരുങ്ങുന്നു

രാജ്‍കുമാര്‍ റാവു നായകനാവുന്ന പുതിയ ചിത്രമാണ് ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’. ചിത്രം റിലീസിനൊരുങ്ങുന്നു. മെയ് 20നാണ് ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ വൈകിയ ചിത്രം ജൂലൈ 15ന് തിയേറ്ററുകളിലെത്തും. താരത്തിന്റെ ട്വിറ്ററിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 2020ൽ തെലുങ്കിൽ പുറത്തിറങ്ങിയ ഹിറ്റിന്റെ റീമേക്കാണ് ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’.

ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് മണികണ്ഠൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ് ദ ഫസ്റ്റ് കേസ് നിര്‍മ്മിക്കുന്നത്. വിക്രം റാവു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തുന്നത്.

Read Also:- ജെയിംസ് ബോണ്ടിന്റെ തീം മ്യൂസിക് ഒരുക്കിയ മോണ്ടി നോർമൻ അന്തരിച്ചു

ബധായി ദൊ എന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഹര്‍ഷവർദ്ധൻ കുല്‍ക്കര്‍ണിയാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂമി പെഡ്‍നേകറാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബധായി ദൊ എന്ന ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button