
ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ അന്തരിച്ചു. 94 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. വലിയ ബാൻഡുകളിൽ ഗായകനായാണ് അദ്ദേഹം തന്റെ സംഗീത ജീവിതം തുടങ്ങിയത്. പിന്നീട് ‘സോംഗ്‌ബുക്ക്’, ‘പോപ്പി ആൻഡ് മേക്ക് മി ആൻ ഓഫർ’ എന്നിവയുൾപ്പെടെയുള്ള സിനിമകൾക്കും ക്ലിഫ് റിച്ചാർഡിനെപ്പോലുള്ള പോപ്പ് താരങ്ങൾക്കും വേണ്ടി ഗാനങ്ങൾ ഒരുക്കി.
ലോക പ്രശസ്തമായ ജെയിംസ് ബോണ്ടിന്റെ തീം മ്യൂസിക് ഒരുക്കിയത് മോണ്ടി നോർമൻ ആണ്. 1962-ൽ ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രത്തിന് വേണ്ടി അദ്ദേഹം സംഗീതം ഒരുക്കി. എന്നാൽ, സിനിമയുടെ നിർമ്മാതാക്കൾ സംഗീതം പുന:ക്രമീകരിക്കുന്നതിന് വേണ്ടി ജോൺ ബാരിയെ ചുമതലപ്പെടുത്തി. ചിത്രത്തിലെ ബോണ്ടിന്റെ തീം മ്യൂസിക്ക് ലോകമെങ്ങും ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് താനാണ് യഥാർത്ഥത്തിൽ ഈ ഭാഗം എഴുതിയതെന്ന് ബാരി പറഞ്ഞിരുന്നു.
Also Read: പൊലീസ് വേഷത്തിൽ മമ്മൂട്ടി, വില്ലൻ തമിഴ് സൂപ്പർ താരം: ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നു
പിന്നീട് സംഭവത്തിൽ നോർമൻ അപകീർത്തിക്കേസ് നൽകുകയും കേസിൽ വിജയിക്കുകയും ചെയ്തു. ബോണ്ട് ഫ്രാഞ്ചൈസിയുടെ തന്നെ അവിഭാജ്യ ഘടകമായി പിന്നീട് തീം മ്യൂസിക് മാറുകയായിരുന്നു. തുടർന്നുള്ള 24 സിനിമകളിവും ഈ തീം മ്യൂസിക് ഉണ്ടായിരുന്നു.
Post Your Comments