കല്‍ക്കിയുടെ ചരിത്ര നോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങിയത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കമൽ ഹാസനും സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പൊന്നിയിൻ സെൽവന്റെ ആദ്യരംഗങ്ങളിൽ ഇൻട്രൊഡക്ഷൻ നൽകുന്നത് കമൽ ഹാസന്റെ ശബ്ദത്തിലൂടെയായിരിക്കും എന്നാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 35 വർഷങ്ങൾക്ക് ശേഷമാണ് കമൽ ഹാസൻ ഒരു മണിരത്നം സിനിമയുടെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
Also Read: രാജ്കുമാര് റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസ് റിലീസിനൊരുങ്ങുന്നു
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Post Your Comments