ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ആര്യ. പിന്നീട്, സീരിയലുകളിലും സിനിമകളിലും ആര്യ പ്രത്യക്ഷപ്പെട്ടു. ആര്യ അവതാരകയായെത്തിയ ബഡായി ബംഗ്ലാവ് എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ആര്യയെ കൂടുതലായി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ബിഗ് ബോസിൽ നല്ല മത്സരം കാഴ്ചവച്ച ആര്യ നിരവധി ആരാധകരെ സ്വന്തമാക്കിയാണ് പുറത്തേക്കെത്തിയത്.
ഇപ്പോളിതാ, പുതിയ യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് പ്രിയ താരം. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രൊമോ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
Also Read: ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ തിയേറ്ററുകളിലേക്ക്
‘ബഡായി ബംഗ്ലാവിലൂടെയാണ് എന്നെ എല്ലാവർക്കും പരിചയം. കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായി. അത് പ്രേക്ഷകർ ഏറ്റെടുത്തു. പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിരുന്നു ബഡായി ബംഗ്ലാവിൽ. അത് ഒരു സ്ക്രിപ്റ്റഡ് ക്യാരക്ടർ ആയിരുന്നു. ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാൻ റിയൽ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നായിരുന്നു. ഇതിന് ഒരു മാറ്റം വന്നത് ഞാൻ ബിഗ് ബോസിൽ എത്തിയപ്പോഴായിരുന്നു. പക്ഷേ ബിഗ് ബോസിലെ എന്റെ വ്യക്തിത്വം ആർക്കും ഇഷ്ടപ്പെട്ടില്ല. അതിന് ശേഷം ഒരുപാട് നെഗറ്റീവ്സും പോസിറ്റീവ്സും വന്നിരുന്നു’ ആര്യ പ്രൊമോ വീഡിയോയിൽ പറഞ്ഞു.
Post Your Comments