മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് സൗബിൻ ഷാഹിർ. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് സൗബിൻ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. അടുത്തിടെ സൗബിൻ അവതരിപ്പിച്ച ചില കഥാപാത്രങ്ങൾ ട്രോളുകളിലും ഇടം പിടിച്ചിരുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു പ്രധാനമായും വിമർശനങ്ങൾക്ക് ഇരയായത്. ഇപ്പോളിതാ, ജാക്ക് ആന്‍ഡ് ജില്‍, സിബിഐ 5 എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ശരിയാകുമോ എന്നു സംശയം തോന്നിയിരുന്നെന്നു എന്ന് തുറന്ന് പറയുകയാണ് സൗബിൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൗബിൻ ഇക്കാര്യങ്ങൾ പറയുന്നത്.
സൗബിൻ ഷാഹിറിന്റെ വാക്കുകൾ:
ജാക്ക് ആന്‍ഡ് ജില്‍, സിബിഐ 5 എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ശരിയാകുമോ എന്ന് സംശയം തോന്നിയിരുന്നു. കറക്ടായിട്ട് ആ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് കിട്ടുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. ജാക്ക് ആന്‍ഡ് ജില്‍ കോവിഡിന് മുൻപ് ചെയ്ത പടമാണ്. ആ സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചോ കഥയെന്താണെന്നോ എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. ഗ്രീന്‍ മാറ്റില്‍ റോബോട്ടിനെപ്പോലെയൊരു മനുഷ്യനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നാലോ അഞ്ചോ ദിവസം ഒരു സ്റ്റുഡിയോയില്‍ ഗ്രീന്‍ മാറ്റില്‍ നിന്നിട്ട് മുകളിലോട്ട് നോക്കി സംസാരിക്കണം. എവിടെ നോക്കിയാണു സംസാരിക്കുന്നത്, ആരോടാണു സംസാരിക്കുന്നത് എന്നൊന്നും അറിയില്ല. ആ ഒരു കുറവ് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടായിരുന്നു. അത് എന്റെ തെറ്റായിട്ടാണ് കാണുന്നത്. അത് ചോദിച്ചു മനസ്സിലാക്കി ചെയ്യേണ്ടതായിരുന്നു. ആ കഥാപാത്രത്തിൽ ഞാൻ ചെയ്ത രീതി കറക്ട് ആയില്ല.
Also Read: ഞാൻ ഒരുപാട് ആഗ്രഹിച്ച വേഷം: പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തെക്കുറിച്ച് ജയറാം
സിബിഐ 5ലെ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ, പടം കണ്ടു കഴിഞ്ഞപ്പോള്‍ വേറെ ആരെങ്കിലും എന്റെ കഥാപാത്രം ചെയ്യുകയായിരുന്നെങ്കില്‍ കുറച്ച് കൂടി നന്നായിരുന്നേനെയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്രയും വലിയ സീരിയൽ കില്ലറാകാൻ ഞാനായിട്ടില്ല. മധു സാറിനും സ്വാമി സാറിനും വേണ്ടതെന്താണോ അത് നല്‍കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത്രയും സീനിയേഴ്‌സായ ആള്‍ക്കാരോട് അങ്ങനെ ചെയ്യട്ടേ, ഇങ്ങനെ ചെയ്യട്ടേ എന്ന് പറയാനുള്ള സ്‌പേസ് പോലും നമുക്ക് എടുക്കാന്‍ പറ്റില്ല.
Post Your Comments