![](/movie/wp-content/uploads/2022/07/62324-malayankunju-song-promo-released.webp)
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ മലയാളത്തിൽ സംഗീതം ഒരുക്കുന്നത്. സിനിമയിലെ ആദ്യഗാനം നാളെ റിലീസ് ചെയ്യും എന്ന പ്രഖ്യാപനമാണ് ഇപ്പോൾ അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ‘ചോലപെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോയും റിലീസ് ചെയ്തിട്ടുണ്ട്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം നാളെ റിലീസാകുമെന്ന പ്രഖ്യാപനം വന്നതോടെ മലയാളത്തിൽ വീണ്ടും റഹ്മാന്റെ മാജിക്കൽ സംഗീതം ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
യോദ്ധയാണ് ഇതിന് മുൻപ് എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ച മലയാള സിനിമ. പൃഥ്വിരാജ് – ബ്ലെസി കൂട്ടികെട്ടിൽ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നതും റഹ്മാൻ തന്നെയാണ്.
Post Your Comments