CinemaComing SoonGeneralLatest NewsNEWS

ജോണ്‍ എബ്രഹാമിന്റെ ‘ടെഹ്‌റാൻ’: ചിത്രീകരണം ആരംഭിച്ചു

ജോണ്‍ എബ്രഹാമിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപാലന്‍ സംവിധാനം ചെയ്യുന്ന ടെഹ്‌റാന്റെ ചിത്രീകരണം ആരംഭിച്ചു. ആഗോള രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ് ടെഹ്‌റാൻ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റിതേഷ് ഷായും ആഷിഷ് പ്രകാശ് വര്‍മ്മയും ചേര്‍ന്നാണ്.

പരസ്യചിത്ര സംവിധായകനെന്ന നിലയില്‍ ശ്രദ്ധ നേടിയ അരുണ്‍ ഗോപാലന്‍ ഏജന്‍റ് വിനോദ് എന്ന ചിത്രത്തില്‍ ഛായാഗ്രഹണ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗും ഷാരൂഖ് ഖാന്‍ നായകാവുന്ന പഠാനിലെ ചിത്രീകരണവും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ജോണ്‍ എബ്രഹാം ചിത്രം ടെഹ്‌റാൻ ആരംഭിക്കുന്നത്.

Read Also:- സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു

ആഗോള രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ചൊരു അനുഭവമായിരിക്കും പുതിയ ചിത്രമെന്ന് ജോണ്‍ എബ്രഹാം ട്വിറ്ററിൽ കുറിച്ചു. ‘റഷ്യ- യുക്രൈന്‍ പ്രതിസന്ധി ശ്രദ്ധിക്കുന്ന ഒരാളാണോ നിങ്ങള്‍, ചൈന എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്ന ഒരാളാണോ, ഈ വിഷയങ്ങളെല്ലാം ഉള്‍പ്പെടുന്ന ഒരു ചിത്രമാണ് ടെഹ്‌റാൻ. ഒരു ഗംഭീര സിനിമയായിരിക്കും ഇത്’ ജോണ്‍ എബ്രഹാം ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button