CinemaGeneralIndian CinemaLatest NewsMollywood

ചുരുളിയിൽ നിന്ന് പഠിച്ചത് സിനിമയിലുള്ള കാലം വരെ എനിക്ക് പ്രയോജനപ്പെടും: ​ഗീതി സം​ഗീത പറയുന്നു

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഗീതി സംഗീത. പെങ്ങൾ തങ്ക എന്ന കഥാപാത്രമായിട്ടാണ് ​ഗീതി ചുരുളിയിൽ എത്തിയത്. മമ്മൂട്ടി നായകനായെത്തുന്ന റോഷാക്കിലും ഗീതി അഭിനയിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ ഷഫീക്കിന്റെ സന്തോഷത്തിൽ നായികയുടെ അമ്മയായിട്ടാണ് നടി എത്തുന്നത്. മിഥുൻ മാനുവൽ തോമസിന്റെ പേരിടാത്ത ചിത്രത്തിൽ നായകനായ അജു വർഗ്ഗീസിന്റെ അമ്മയായും അഭിനയിക്കുന്നുണ്ട്. പ്രിയദർശൻ –  മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലും ​ഗീതിയുണ്ട്.

ഇപ്പോളിതാ, തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചുരുളിയിലെ പെങ്ങൾ തങ്കയാണ് തന്റെ അഡ്രസ്സ് എന്നാണ് ​ഗീതി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്.

Also Read: എന്റെ കുടുംബത്തിൽ നിന്ന് പത്താം ക്ലാസ് ജയിച്ച ആദ്യത്തെ ആൺകുട്ടിയാണ് ഞാൻ: രൺബീർ കപൂർ

​ഗീതി സം​ഗീതയുടെ വാക്കുകൾ:

പലർക്കും എന്നെ അറിയാവുന്നത് പെങ്ങൾ തങ്കയായി അഭിനയിച്ചതിനുശേഷമാണ്. എന്റെ സിനിമ കരിയർ എടുത്തുനോക്കുമ്പോൾ പെങ്ങൾ തങ്കയ്ക്ക് മുൻപും പിൻപും എന്ന് പറയേണ്ടി വരും. പെങ്ങൾ തങ്കയ്ക്കുശേഷം എന്റെ സിനിമ കരിയറിൽ വലിയൊരു മാറ്റം ഉണ്ടായിട്ടുണ്ട്. ചുരുളിയിലെ പെങ്ങൾ തങ്കയാണ് എന്റെ അഡ്രസ്സ്.

ലിജോ ജോസ് പെല്ലിശ്ശേരി സാറിനൊപ്പം വർക്ക് ചെയ്തത് വലിയൊരു അനുഭവമാണ്. ആക്ടിംഗിൽ മനസ്സ് പറയുന്നത് പോലെ ചെയ്യുക എന്നൊരു തിയറിയാണ് ഞാൻ സാറിൽ നിന്ന് പഠിച്ചത്. ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് റോഷാക്കിൽ മമ്മൂക്കയ്‌ക്കൊപ്പം ഒരു വേഷം ചെയ്യാൻ കഴിഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button