നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി സിനിമ പ്രവർത്തക ദീദി ദാമോദരൻ. ശ്രീലേഖയുടെ ആരോപണത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമാണെന്നും, ഒരു സ്ത്രീ എന്ന നിലയിൽ ശ്രീലേഖക്ക് എങ്ങനെ ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നുവെന്നും ദീദി ദാമോദരൻ വിമർശിച്ചു. പൊലീസിനെതിരായ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും, കോടതി അലക്ഷ്യമാകുന്നത് കൊണ്ട് മറ്റ് കാര്യങ്ങൾ പറയുന്നില്ലെന്നും ദീദി കൂട്ടിച്ചേർത്തു.
‘ഫെമിനിസം ഒരു പേപ്പറായി ഞാൻ പഠിപ്പിക്കുന്നുണ്ട്. അതിൽ ഇതിലും നല്ല ഉദാഹരണമില്ല. അധികാരത്തിലിരിക്കുന്ന എംപവേർഡ് സ്ത്രീ തന്നെ പേട്രിയാർക്കിയുടെ ഏജന്റായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് കാണിച്ച് കൊടുക്കാൻ പറ്റിയ ഉദാഹരണമാണ് ശ്രീലേഖ. ഒരു സ്ത്രീയായി ഇരുന്നിട്ട് എങ്ങനെയാണ് ഇത്രയധികം സ്ത്രീ വിരുദ്ധത പറയാൻ സാധിക്കുന്നത്’, ദീദി ദാമോദരൻ കൂട്ടിച്ചേർത്തു.
Also Read: ചുരുളിയിൽ നിന്ന് പഠിച്ചത് സിനിമയിലുള്ള കാലം വരെ എനിക്ക് പ്രയോജനപ്പെടും: ഗീതി സംഗീത പറയുന്നു
അതേസമയം, ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസിലെ പ്രതിയായ നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു.
Post Your Comments