CinemaGeneralIndian CinemaLatest NewsMollywood

സർവീസ് കാലയളവിൽ എത്ര പ്രതികളെ ആർ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണും, ഇതിന് പിന്നിൽ വൻ ശക്തികളുടെ കളിയുണ്ട്: ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വെളിപ്പെടുത്തലിന് പിന്നിൽ ദിലീപിനെ രക്ഷപ്പെടുത്താനുള്ള കളിയാണോ അതോ പൊലീസിനകത്തെ പൊളിറ്റിക്‌സാണോ എന്നാണ് മനസ്സിലാകാത്തതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സർവീസ് കാലയളവിൽ എത്ര പ്രതികളെ ആർ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണുമെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചു. വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വലിയ ശക്തികളുടെ കളികളുണ്ടെന്നും അവർ ആരോപിച്ചു.

ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകകൾ:

ഇവർ സർവീസിൽ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്. ആ സമയത്ത് ഇവർ ദിലീപിനെ കാണാൻ പോയി. എന്നാൽ, ഇത്രയും ഉന്നത സ്ഥാനത്ത് നിന്ന ഇവർക്ക് അതിജീവിതയെ ഒന്നുപോയി കണ്ട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മനസ്സ് തോന്നിയില്ലല്ലോ.

ശ്രീലേഖ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ദിലീപിനെ രക്ഷപ്പെടുത്താനുള്ള കളിയാണോ അതോ പൊലീസിനകത്തെ പൊളിറ്റിക്‌സാണോ എന്നാണ് മനസ്സിലാകാത്തത്. സർവീസ് കാലയളവിൽ എത്ര പ്രതികളെ ആർ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണും. പറയേണ്ട കാര്യങ്ങളും, ചെയ്യേണ്ട കാര്യങ്ങളും അപ്പപ്പോൾ ചെയ്യാതെ ഇപ്പോൾ യൂട്യൂബിലൂടെ പുറത്ത് വിടുന്നതിന് പിന്നിൽ വൻ ശക്തികളുടെ കളിയാണ്.

Also Read: തെന്നിന്ത്യൻ താരം സമാന്ത പ്രധാന വേഷത്തിലെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘യശോദ’:ചിത്രീകരണം പൂർത്തിയായി

റിട്ടയർ ആയിട്ട് മൂന്നോ നാലോ വർഷമായി. ഈ നാല് വർഷത്തിനിടെ എന്തുകൊണ്ട് ഇവർ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം പറയുകയോ, മുഖ്യമന്ത്രിക്ക് ഒരു പരാതി നൽകുകയോ ചെയ്തില്ല. ഇവരുടെ 75-ാം എപ്പിസോഡായിട്ടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 75-ാം എപ്പിസോഡിന്റെ ആഘോഷമായി പറയേണ്ട കാര്യമാണോ ഇത്.

shortlink

Related Articles

Post Your Comments


Back to top button