കോമഡി, സീരിയസ് വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്തു പ്രേക്ഷക പ്രീതിനേടിയ നടനാണ് സൗബിൻ ഷാഹിർ. കൊച്ചിയിൽ മരടിലെ കയ്യേറ്റ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ തന്റെ ജീവിതത്തിലെ ആദ്യ സമ്പാദ്യമായ വീടാണ് നഷ്ടപ്പെട്ടതെന്ന് സൗബിൻ പറയുന്നു. മനോരമ ന്യൂസ് നേരേ ചൊവ്വേ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സൗബിൻ മരടിലെ വീടൊഴിഞ്ഞതിനെക്കുറിച്ച് പങ്കുവച്ചത്. ആ സമയത്ത് മോഷണങ്ങൾ വരെ നടന്നെന്നും സൗബിൻ പറഞ്ഞു.
read also: ‘ഇതിലെ രണ്ടു റോളും ഒരു പോലെ പ്രധാനപ്പെട്ടതാണ് ഡബിൾ റോൾ ചെയ്യാൻ ഞാൻ നിവിനോട് പറഞ്ഞു’: എബ്രിഡ് ഷൈൻ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘നല്ല വിഷമം ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി വാങ്ങിയ ഫ്ലാറ്റായിരുന്നു അത്. ഓരോ സിനിമ കഴിയുമ്പോഴും കിട്ടുന്ന സമ്പാദ്യം വച്ചാണ് ഫ്ലാറ്റിലെ ഓരോ പണികളും തീർത്തത്. ഒരു വർഷത്തോളമെടുത്തിരുന്നു അത് സ്വപ്നം കണ്ടപോലെ ഒരു വീടാക്കാൻ. പക്ഷേ അതിൽ മൂന്ന് മാസമേ താമസിച്ചുള്ളൂ. 90 വീട്ടുകാർ ഉണ്ടായിരുന്നു അവിടെ. അവരുടെ സങ്കടം നോക്കിയപ്പോൾ എന്റേത് വളരെ ചെറിയ സങ്കടമായി പിന്നീട് തോന്നി. എനിക്ക് ആരോഗ്യമുണ്ടെങ്കിൽ വീണ്ടും അത്തരത്തിലൊരു ഫ്ലാറ്റ് വാങ്ങാൻ കഴിയും. അന്ന് അവിടെ ഫ്ലാറ്റിലെ സാധനങ്ങൾ മാറ്റുമ്പോൾ മോഷണങ്ങൾ വരെ നടന്നു. ഫ്ലാറ്റിലെ അംഗങ്ങളുടെ സൈക്കിളുകൾ ഒരു ദിവസം ഒരുമിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി കള്ളൻമാർ. സാധനങ്ങൾ മാറ്റുന്നതിന് ഇടയിൽ നടന്നതാണ് ഇക്കാര്യം.’ സൗബിൻ പറഞ്ഞു.
Post Your Comments