GeneralLatest NewsNEWSTV Shows

പത്തല് വെട്ടി അടിക്കണം: മൂന്നു പേരിൽ രണ്ട് പേരെ കൊഞ്ചിക്കുന്ന ജഡ്ജസ്, കുട്ടികളോട് വിവേചനം കാണിച്ച ജഡ്ജസിനു നേരെ വിമർശനം

മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല.

ജനപ്രിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗര്‍. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ ഷോയിലെ മുഖ്യ ആകർഷണം കുട്ടികളാണ്. എന്നാൽ, ഈ ഷോയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുകയാണ് ഇപ്പോൾ. പഴയൊരു വീഡിയോ ആണ് വിമർശനത്തിന് കാരണം.

മൂന്ന് കുട്ടികള്‍ ഒരുമിച്ച്‌ പാട്ടു പാടാന്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരു കുട്ടിയോട് വിധികര്‍ത്താക്കള്‍ വിവേചനം കാണിച്ചതു ചൂണ്ടിക്കാട്ടി ആശാറാണി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ഈ പരിപാടിയുടെ വീഡിയോയ്ക്ക് നേരെയും നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ഒരു കുട്ടിയെ മാത്രം മാറ്റി നിര്‍ത്തുന്ന വിധികര്‍ത്താക്കളെ പത്തല് വെട്ടി അടിക്കണം,’ ‘ചിരിക്കുട്ടനും മറ്റുള്ളവര്‍ക്കും ചുരുളി നിര്‍ദേശിക്കുന്നു’ ‘സംഗീതത്തിലും ഇങ്ങനെ വേര്‍തിരിവ് കാണിക്കണോ’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

read also: ‘മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും, ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്’: മാപ്പ് ചോദിച്ച്‌ പൃഥ്വിരാജും ഷാജി കൈലാസും

കുറിപ്പ് പൂർണ്ണ രൂപം,

ഫ്ലവേഴ്സ് ചാനലിൽ ഗായകൻ ശ്രീകുമാറും, സംഗീത സംവിധായകൻ ജയചന്ദ്രനും, ഗായകൻ മധുബാലകൃഷ്ണനും ജഡ്ജസ്സായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോൺസൺ മാഷിന്റെ സ്മരണ റൗണ്ടാണ്. ‘ഡോക്ടർ സാറെ ലേഡി ഡോക്ടർ സാറെ’ എന്ന ഗാനമാണ് കുട്ടികൾ പാടുന്നത്.

മൂന്ന് കുട്ടികൾ പാടാൻ വരുന്നു. ആ ഷോ യുടെ പ്രധാന ആകർഷണം ആയ മിയകുട്ടി മേഘ്നക്കുട്ടി എന്നൊക്കെ ജഡ്ജസ്സ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും. മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ഡ്ജസ്സിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാൾ പ്രേക്ഷരുളള ഭാഗം.

ആദ്യം പറഞ്ഞ വീഡിയോയിൽ മോൻസൻ കൊടുത്ത ആന്റിക്ക് മോതിരം ഇട്ട കക്ഷിയും, ജയചന്ദ്രനും, ദീപക്ദേവും ഒക്കെ മിയകുട്ടിയേയും മേഘ്നകുട്ടിയേയും വാത്സല്യ കൊഞ്ചല് നടത്തി പൊക്കി മരത്തിൽ കയറ്റുന്നു. തത്തമ്മ പൂച്ച സ്റ്റെെലിൽ നല്ല പരിശീലനം കിട്ടിയത് കൊണ്ടാകും പിള്ളേരും പൊളിക്കുന്നു. മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല. വേദിയിലെ മൂന്നാമത്തെ കുട്ടി പ്രത്യേക്ഷത്തിൽ തന്നെ വിവേചനം അനുഭവിക്കുന്നത് നമുക്ക് മനസ്സിലാകും അവളുടെ സോഷ്യൽ ലൊക്കേഷനെ പറ്റിയുള്ള ഗസ്സ് തൊണ്ണൂറ് ശതമാനവും ശരിയാകും.

ഇരുണ്ട തൊലി നിറമുള്ള കാഴ്ചയിൽ മേഘേനകുട്ടിയേയും മിയകുട്ടിയേയും പോലെ അല്ലാത്ത പേരിന്റെ കൂടെ കുട്ടി ചേർത്ത് ലവന്മാർക്ക് കൊഞ്ചിക്കാൻ മനസ്സ് വരാത്ത ഒരു കുട്ടി. മൂന്ന് പേരുടെ ഗ്രൂപ്പിൽ ഒറ്റക്ക് നിൽക്കുന്ന ആ കുട്ടി ഭയങ്കര വേദനയായി തോന്നി. വീഡിയോയുടെ കമന്റ് നോക്കുമ്പോൾ ഒരുപാട് മനുഷ്യർ ഇതേ വികാരം പങ്കിടുന്നു. ചിരി കുട്ടനെയൊക്കെ നല്ല തെറി. മനുഷ്യരിൽ ചെറിയ പ്രതീക്ഷ തോന്നി.

സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല എന്നൊക്കെ പറഞ്ഞ നായിന്റെ മോൻ ഏതോ പ്രിവിലേജ്ഡ് അപ്പർക്ളാസ് ഊളയാകാനെ തരം ഉളളു. LKG ക്ലാസ് മുതൽ യൂണിവേഴ്സിറ്റി തലം വരെ വിവേചനം മാത്രം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന മനുഷ്യരാരും ആകില്ല.

shortlink

Related Articles

Post Your Comments


Back to top button