പൃഥ്വിരാജ് നായകനായി തിയേറ്ററുകളില്‍ എത്തിയ ഷാജി കൈലാസ് ചിത്രമാണ് കടുവ. ‘നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും’ എന്ന നായകന്റെ സംഭാഷണം വലിയ വിമർശനങ്ങൾക്ക് ഇടയായിരിക്കുകയാണ്. വിമർശനങ്ങൾക്ക് പിന്നാലെ മാപ്പു ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും രംഗത്തെത്തി.
’കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്നും ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെന്നും ഷാജി കൈലാസ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ഇതിനു പിന്നാലെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.
പുഴു സിനിമയിലെ അപ്പുണ്ണി ശശിയുടെ കഥാപാത്രം സർക്കാരുദ്യോഗസ്ഥന്റെ കരണത്ത് ഒന്നു പുകച്ചത് പലരുടെയും കരണത്ത് കൊണ്ടു. അതുപോലെ ആ ഡയലോഗ് പറയുന്ന നായകനോ വില്ലനോ ആരായാലും അയാളുടെ കരണത്തൊരൊറ്റ അടി – ചെവിയിൽ നിന്നു പൊന്നീച്ച പാറുന്ന ഒരടി കൊടുത്തു കൊണ്ട് മേലിൽ ഇത്തരം വർത്തമാനം പറയരുതു ദുരന്തമേ, മഹാപാപമേ എന്നു പറയുന്ന ഒരു ഡയലോഗ് ആ രക്ഷിതാവിനെ കൊണ്ട് പറയിക്കാൻ കഴിഞ്ഞാൽ ഏറെക്കുറെ ശരിയാകുമായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ ശാരദക്കുട്ടി കുറിച്ചു.
കുറിപ്പ് പൂർണ്ണ രൂപം,
കടുവയിലെ വിവാദമായ ഡയലോഗ് പറഞ്ഞതിരിക്കട്ടെ . മാപ്പു പറഞ്ഞതുമിരിക്കട്ടെ .
ആ ഡയലോഗ് പറയുന്ന നായകനോ വില്ലനോ ആരായാലും അയാളുടെ കരണത്തൊരൊറ്റ അടി – ചെവിയിൽ നിന്നു പൊന്നീച്ച പാറുന്ന ഒരടി കൊടുത്തു കൊണ്ട് മേലിൽ ഇത്തരം വർത്തമാനം പറയരുതു ദുരന്തമേ, മഹാപാപമേ എന്നു പറയുന്ന ഒരു ഡയലോഗ് ആ രക്ഷിതാവിനെ കൊണ്ട് പറയിക്കാൻ കഴിഞ്ഞാൽ ഏറെക്കുറെ ശരിയാകുമായിരുന്നു.
അത്തരമൊന്ന് പുഴു സിനിമയിൽ കണ്ടിരുന്നു. അപ്പുണ്ണി ശശിയുടെ കഥാപാത്രം സർക്കാരുദ്യോഗസ്ഥന്റെ കരണത്ത് ഒന്നു പുകച്ചു. പലരുടെയും കരണത്ത് അത് കൊണ്ടു .
പക്ഷേ ഷാജി കൈലാസ് പഠിച്ചു വരുന്നതേയുള്ളു. പഴയ താണ്ഡവങ്ങൾ നടക്കില്ല മോനേ ദിനേശാ..
Post Your Comments