കൊച്ചി: ലൂസിഫറിന് രണ്ടും, മൂന്നും ഭാഗങ്ങൾ ഉണ്ടെന്നും വേണമെങ്കിൽ അതിനെ ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തിൽ ലൂസിഫറിന്റെ ലോകം കുറച്ച് കൂടി വികസിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വി നായകനായി അഭിനയിച്ച ‘കടുവ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ട്. ആദ്യ ഭാഗത്തിൽ കണ്ടതിന്റെ പിന്നിൽ, കുറച്ചുകൂടി വലിയ കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് രണ്ടാം ഭാഗം വരുമ്പോൾ മനസ്സിലാകും. ലൂസിഫറിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകും. അതിനെ വേണമെങ്കിൽ നിങ്ങൾക്ക് ഇലൂമിനാലിറ്റി എന്ന് വിളിക്കാം. മൂന്ന് പാർട്ടുകളെയും വേണമെങ്കിൽ പി.സി.യു അഥവാ പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ് എന്ന് വിളിക്കാം,’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘കടുവ’ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
Post Your Comments