മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവികം സിനിമയാകുന്നു. അക്ഷയ് കുമാറാണ് ജസ്വന്ത് സിംഗായി എത്തുന്നത്. 1920: ലണ്ടന്‍ ഒരുക്കിയ ടിനു സുരേഷ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും എത്തിയിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചതായാണ് വിവരം. 1989ല്‍ പശ്ചിമ ബംഗാള്‍ റാണിഗഞ്ജിലെ കല്‍ക്കരി ഖനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന 64 തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചത് ജസ്വന്ത് സിംഗ് ഗില്‍ ആയിരുന്നു. ഈ സംഭവമാണ് സിനിമയ്ക്ക് ആധാരമെന്നാണ് അറിയുന്നത്. പൂജ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വഷു ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, ജാക്കി ഭഗ്നാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
സിനിമയുടെ ചിത്രീകരണത്തിനായി യുകെയിൽ 100 ഏക്കർ സ്ഥലമാണ് ഒരുക്കുന്നത്. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം രണ്ട് മാസത്തിനുള്ളിൽ ഇവിടെ വച്ച് തീർക്കാനാണ് തീരുമാനം. ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ വലിയ നിർമ്മാണ യൂണിറ്റ് യുകെയിൽ ഒരുങ്ങുന്നത്. 300-ലധികം ആളുകളാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.
Also Read: നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി: ആരാധകരോട് നന്ദി പറഞ്ഞ് വിക്രം
ബഡോല, രാജേഷ് ശർമ്മ, അനന്ത് മഹാദേവൻ, കുമുദ് മിശ്ര, പവൻ മൽഹോത്ര, ദിബ്യേന്ദു ഭട്ടാചാര്യ, രവി കിഷൻ, വീരേന്ദ്ര സക്‌സേന, വരുൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജസ്വന്ത് സിംഗ് ഗില്ലായുള്ള അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നുണ്ട്.
Post Your Comments