GeneralLatest NewsMollywoodNEWS

‘ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല’: കുറിപ്പ്

ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആത്മാര്‍ത്ഥമായ പ്രവൃത്തിയായേനെ...

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍, ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ഡയലോ​ഗ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. തുടർന്ന്, ക്ഷമാപണവുമായി ഷാജി കൈലാസും പൃഥ്വിരാജും രം​ഗത്തെത്തി. എന്നാല്‍ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ലെന്ന് പറയുകയാണ് ഡോ. മനോജ് വെള്ളനാട്.

നടന്റെയും സംവിധായകന്റെയും എഫ്ബി പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളുവെന്നും സിനിമയില്‍ അങ്ങനൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുംമെന്നും അദ്ദേഹം കുറിച്ചു.

read also: ‘ഇതിലെ രണ്ടു റോളും ഒരു പോലെ പ്രധാനപ്പെട്ടതാണ് ഡബിൾ റോൾ ചെയ്യാൻ ഞാൻ നിവിനോട് പറഞ്ഞു’: എബ്രിഡ് ഷൈൻ

ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്

ഷാജി കൈലാസും പൃഥ്വിരാജും ഭിന്നശേഷി വിഷയത്തില്‍ അവര്‍ക്കുണ്ടായ മിസ്റ്റേക്ക് മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തത് അഭിനന്ദനീയമാണ്. പക്ഷേ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല.

നടന്റെയും സംവിധായകന്റെയും എഫ്ബി പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു. പക്ഷേ സിനിമയില്‍ അങ്ങനൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാം. മാത്രമല്ല ഇന്ന് ആ ഡയലോഗില്‍ ബുദ്ധിമുട്ടൊന്നും തോന്നാത്ത, അതിനെ സംബന്ധിച്ച എതിര്‍പ്പുകള്‍ വെറും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ഷോ മാത്രമായി കാണുന്ന മനുഷ്യര്‍ക്കും ഭാവിയില്‍ ആ സംഭാഷണം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാം.

വെറുതേ മാപ്പ് പറയുന്നതിനേക്കാള്‍ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആത്മാര്‍ത്ഥമായ പ്രവൃത്തിയായേനെ…

shortlink

Related Articles

Post Your Comments


Back to top button