താരങ്ങളുടെ ഇന്റിമേറ്റ് രംഗങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. കുടുക്ക് 2025 എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നടൻ കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും തമ്മിലുള്ള ഒരു ലിപ് ലോക് രംഗമുണ്ട്. ഈ രംഗത്തിന്റെ പേരിൽ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരെ ഉയരുന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരിച്ച് ഭര്‍ത്താവും നിര്‍മ്മാതാവുമായ അര്‍ജുന്‍ രവിന്ദ്രന്‍.
ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ഭാര്യയെ പിന്തുണയ്ക്കുന്ന നട്ടെല്ലില്ലാത്ത ഭര്‍ത്താവ് എന്ന രീതിയിലുള്ള അധിക്ഷേപങ്ങള്‍ അര്‍ജുന് എതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ പ്രതികരണം.
അപ്രിയരായ സദാചാര കുരുക്കളേ എന്നു തുടങ്ങുന്ന സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് ഇത്തരക്കാര്‍ക്കുള്ള മറുപടിയുമായി അര്‍ജുന്‍ എത്തിയത്. ലിപ് ലോക്കിന്റെ പേരില്‍ തന്റെ നെട്ടില്ലിന്റെ ബലം ചോദ്യം ചെയ്യുന്ന പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കുമുള്ള മറുപടി പുച്ഛം മാത്രമാണെന്നും അര്‍ജുന്‍ പറയുന്നു.
read also: അങ്കക്കാരൻ അച്ചുട്യേട്ടനായി അലൻസിയർ: ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ക്യാരക്ടർ പോസ്റ്റർ എത്തി
കുറിപ്പ് പൂർണ്ണ രൂപം,
വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ,
എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുര്‍ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാന്‍ ഉള്ള കോമണ്‍ സെന്‍സ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ് ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരുലോഡ് പുച്ഛം ഉത്തരമായി നല്‍കുന്നു.
അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കള്‍ പൊട്ടുമ്ബോള്‍ അത് ദുര്‍ഗ എന്ന അഭിനേത്രിയ്ക്ക് മാനസികമായി വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.
നന്ദി,അര്‍ജുന്‍’
Post Your Comments