ഐഷ സുൽത്താന സംവിധാനം ചെയ്ത ‘ഫ്ലഷ്’ എന്ന ചിത്രം മൂന്നാമത് അന്താരാഷ്ട്ര വനിത ചലിച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ഈ മാസം 17ന് കോഴിക്കോട് കൈരളി തിയേറ്ററിൽ വെച്ച് ചിത്രം പ്രദർശിപ്പിക്കും. ഐഷ തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്’ .
പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ സിനിമയാണിത്. അതിശക്തമായ നായിക കഥാപാത്രമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾ പോൾ ആണ്. ബീന കാസിം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കെ.ജി രതീഷ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വില്യം ഫ്രാൻസിസും, കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകർ.
Also Read: അങ്കക്കാരൻ അച്ചുട്യേട്ടനായി അലൻസിയർ: ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ക്യാരക്ടർ പോസ്റ്റർ എത്തി
‘കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ‘ഫ്ലഷ് ‘. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ‘ഫ്ലഷ്’ സ്ത്രീകളെ അവതരിപ്പിക്കുന്നത്. കടലിലുള്ള ജീവികളുടെ സ്വഭാവത്തിന് കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. എന്തിനും ഏതിനും ആത്മഹത്യയെന്ന ഉപായം കണ്ടെത്തുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത് ‘, ഐഷ സുൽത്താന പറഞ്ഞു.
Post Your Comments