CinemaGeneralIndian CinemaLatest NewsMollywood

മലയാള സിനിമയിൽ മാസ് എന്റർടെയ്ൻമെന്റ് ചിത്രങ്ങൾ വേണം: കടുവയെ കുറിച്ച് ഉണ്ണി മുകുന്ദൻ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. നിരവധി പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററിൽ എത്തിയത്. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യദിനത്തിൽ നാല് കോടിയോളം രൂപയാണ് സിനിമ കളക്ട് ചെയ്തത്. എട്ടിൽ അധികം രാജ്യങ്ങളിലും സിനിമ റിലീസിനെത്തിയിട്ടുണ്ട്.

ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ രം​ഗത്തെത്തിയിരിക്കുകയാണ്. സിനിമ ഇഷ്ടപ്പെട്ടതായും ഇത്തരം മാസ് എന്റർടെയ്ൻമെന്റ് സിനിമകൾ ആവശ്യമാണെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇങ്ങനൊരു തീപ്പൊരി പ്രകടനത്തിന് പൃഥ്വിരാജിന് നന്ദി പറയുന്നതായും ഉണ്ണി കുറിച്ചു.

Also Read: ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഇന്നും വിഷമമുണ്ട്: സുമ ജയറാം

‘കടുവ കണ്ടു, ഇഷ്ടപ്പെട്ടു. ഊർജവും ഉജ്ജ്വലതയും നിറഞ്ഞ പൃഥ്വിരാജിനെ സ്‌ക്രീനിൽ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വളരെ കുറച്ച് അഭിനേതാക്കൾക്ക് മാത്രമാണിതിന് സാധിക്കുന്നത്. ഇങ്ങനെയൊരു കഥാപാത്രത്തിന് അദ്ദേഹം ചേർന്നതാണ്. തീപ്പൊരി പ്രകടനത്തിന് പൃഥ്വിരാജിന് നന്ദി. മലയാള സിനിമയിൽ എന്റർടെയ്ൻമെന്റ് സിനിമകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഷാജി കൈലാസിന്റെ പേര് വീണ്ടും സ്‌ക്രീനിൽ കാണുമ്പോൾ രോമാഞ്ചമുണ്ടായി. പ്രിയ സുഹൃത്ത് രാഹുലും ഈ ആഘോഷത്തിൽ ഗംഭീരമായി സ്‌കോർ ചെയ്തിട്ടുണ്ട്. ഗംഭീര പ്രമോഷനുകളും. കടുവയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ’ ഉണ്ണി മുകുന്ദൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button