തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നായികയാണ് രശ്മിക മന്ദാന. നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെയാണ് രശ്മിക ആരാധക ഹൃദയം കീഴടക്കിയത്. ഇപ്പോളിതാ, താരം ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് വരുന്നത്. ടൈഗർ ഷറോഫ് നായകനാകുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ശാങ്ക് ഖൈതാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറായിട്ടായിരിക്കും എത്തുക. നിലവിൽ നിർമ്മാതാക്കൾ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായാണ് വിവരം. സെപ്റ്റംബറിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, അമിതാഭ് ബച്ചൻ നായകനാകുന്ന മറ്റൊരു ബോളിവുഡ് ചിത്രത്തിലും പ്രധാന കഥാപാത്രമായി രശ്മിക എത്തുന്നുണ്ട്. രൺബീർ കപൂറിനോടൊപ്പം അനിമൽ എന്ന ചിത്രത്തിലും നായികയായി രശ്മിക അഭിനയിക്കും. പരിണീതി ചോപ്രയ്ക്ക് പകരമാണ് ചിത്രത്തിലേക്ക് രശ്മികയെ തെരഞ്ഞെടുത്തത്. മിഷൻ മജ്നു, ഗുഡ്ബൈ എന്നിവയ്ക്ക് ശേഷമുള്ള രശ്മികയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് അനിമൽ.
Also Read: ബോക്സ് ഓഫീസിൽ കുതിച്ച് കടുവ: രണ്ടാം ദിനം നേടിയത് മൂന്ന് കോടി
തെന്നിന്ത്യൻ സിനിമ ലോകത്തും രശ്മിക തിളങ്ങുകയാണ്. നിരവധി ചിത്രങ്ങളാണ് തമിഴിലും തെലുങ്കിലുമായി താരത്തിന്റേതായി വരാനിരിക്കുന്നത്. വിജയ് കേന്ദ്ര കഥാപാത്രമാകുന്ന വാരിസു ആണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്ന തെന്നിന്ത്യൻ ചിത്രം. വംശി പൈടിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദി റൂളിലും രശ്മികയാണ് നായിക
Post Your Comments