
ദേവ് മോഹൻ നായകനാകുന്ന പുള്ളി എന്ന ചിത്രത്തിന്റെ പോസ്റ്റർ എത്തി. കയ്യിൽ വിലങ്ങണിഞ്ഞ ദേവ് മോഹനാണ് പോസ്റ്ററിലുള്ളത്. ദുൽഖർ സൽമാനാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജിജു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിൽ പുള്ളിയായാണ് ദേവ് മോഹൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ ആണ് സിനിമ നിർമ്മിക്കുന്നത്.
ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിനു കുര്യൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
Also Read: കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹൻ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. അതേസമയം, ഗുണശേഖർ ഒരുക്കുന്ന ശാകുന്തളം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനായ ദുഷ്യന്ത മഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്. ചിത്രത്തിൽ സാമന്തയാണ് നായികയായെത്തുന്നത്.
Post Your Comments