കൊച്ചി: കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, ആരോ മൊബൈലിൽ പകർത്തിയ ലൊക്കേഷൻ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവടങ്ങിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
എം.ടി വാസുദേവൻ നായർ രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്കാരമാണ്, മോഹൻലാൽ നായകനാകുന്ന ‘ഓളവും തീരവും’ എന്ന ചിത്രം. പഴയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. എന്നാൽ, പുതിയ ചിത്രത്തിൽ മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ വേഷമിടുമ്പോൾ ,നബീസയാകുന്നത് ആരാണെന്നത് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Post Your Comments