കൊച്ചി: സഹോദര ബന്ധത്തിന്റെ ആഴം ഹൃദയ സ്പര്‍ശമായി പ്രേക്ഷകരിലേക്ക് എത്തിച്ച പ്യാലിക്ക് മികച്ച വരവേല്‍പ്പ് നല്‍കി പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിലും ഐ.എം.ഡി.ബിയിലും ചിത്രത്തിന് മികച്ച റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. കുസൃതിച്ചിരിയുമായി എത്തിയ ബാര്‍ബി ശര്‍മ പ്യാലിയായി പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ്.
ബബിതയും റിന്നും ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച ബാലതാരത്തിനും ആര്‍ട്ടിനുമുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച അതുല്യനടന്‍ എന്‍.എഫ്. വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ്. വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം പ്യാലിയുടെ പ്രത്യേക ഷോ ഒരുക്കിയിരുന്നു. മികച്ച സ്വീകരണമാണ് കുട്ടികള്‍ പ്യാലിക്കായി നല്‍കിയത്.
കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ബാര്‍ബി ശര്‍മ്മയെ കൂടാതെ ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
വേദിയിൽ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് സായ് പല്ലവി
സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പ്രൊജക്ട് ഡിസൈനര്‍- ഗീവര്‍ തമ്പി. കലാസംവിധാനം- സുനില്‍ കുമാരന്‍, സ്റ്റില്‍സ്- അജേഷ് ആവണി, വസ്ത്രാലങ്കാരം- സിജി തോമസ്, മേക്കബ്- ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, പി.ആര്‍.ഒ-പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം- നന്ദ.
Post Your Comments