CinemaGeneralIndian CinemaLatest NewsMollywood

വേദിയിൽ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് സായ് പല്ലവി

ഗാർഗി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ വികാരാധീനയായി നടി ഐശ്വര്യ ലക്ഷ്മി. മൈക്കിന് മുന്നിലേക്ക് എത്തി സംസാരിക്കുന്നതിന് മുൻപേ ഐശ്വര്യ കരഞ്ഞ് തുടങ്ങി. ‘ഇന്നത്തേത് ഏറെ വൈകാരികമായ ദിനമാണ്. മൂന്ന് വർഷത്തോളം നീണ്ട യാത്രയാണ് ഈ ചിത്രം. ഇത് പറഞ്ഞാൽ ഞാനിപ്പോ കരയുമെന്നാണ് തോന്നുന്നത്’, എന്ന് പറഞ്ഞാണ് ഐശ്വര്യ വിങ്ങിപ്പൊട്ടിയത്.

ഇത് കണ്ട് വേദിയിൽ ഉണ്ടായിരുന്ന സായി പല്ലവി ഓടി വരികയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ‘ഗാർഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ഒരു ചിത്രമാണ്. ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ആനന്ദക്കണ്ണീരാണ് ഇത്’, ഐശ്വര്യയെ ആശ്വസിപ്പിച്ച് സായ് പല്ലവി പറഞ്ഞു.

Also Read: മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട്, നിന്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ: വിമർശകർക്ക് മറുപടിയുമായി ബിലഹരി

സായി പല്ലവി നായികയാവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗാർഗി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സ്ത്രീ പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി ഗൗതം രാമചന്ദ്രൻ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ഗാർഗി നിർമ്മിക്കുന്നത്.

മൂന്നുവർഷത്തോളം നീണ്ട ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയുമായി നിന്ന ഒരാൾ ഐശ്വര്യ ലക്ഷ്മിയാണെന്നും, അവൾ ഇല്ലെങ്കിൽ ഈ സിനിമ ഇത്രയും ധൈര്യത്തോടെ ചെയ്ത് തീർക്കാൻ സാധിക്കില്ലായിരുന്നുവെന്നും സംവിധായകൻ ​ഗൗതം രാമചന്ദ്രൻ പറഞ്ഞു. ചിത്രം ജൂലൈ പതിനഞ്ചിന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button