മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍. സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നുവെന്നും അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരായെന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു. കൂടാതെ, പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരുമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.
‘സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നു. അതൊരു നല്ല പ്രവണതയല്ല അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ. ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് നീതിയല്ല’ ജി സുരേഷ് കുമാര്‍ പറഞ്ഞു.
‘സൂപ്പര്‍താരങ്ങള്‍ 5 മുതല്‍ 15 കോടിയാണ് വാങ്ങുന്നത്. നായികമാര്‍ 50- 1 കോടി. യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടിവരെ. പ്രധാനസഹതാരങ്ങള്‍ 15- 30 ലക്ഷം. കോവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കില്ല’.
Read Also:- രാജരാജ ചോളനായി ജയം രവി: പൊന്നിയിൻ സെൽവനിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്
‘വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ വന്‍തുക ലഭിച്ചേക്കാം. എന്നാല്‍, ചെറിയ സിനിമകള്‍ക്ക് ഒടിടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന സിനിമകളാണ് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരും’ ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments