ഭുവനേശ്വര്‍: സീരിയല്‍ രംഗത്ത് ശ്രദ്ധേയയായ നടി രശ്മി രേഖ ആത്മഹത്യ ചെയ്തിട്ടു ദിവസങ്ങള്‍ മാത്രം. അതിനു പിന്നാലെ നടിയുടെ കാമുകനും മരിച്ച നിലയിൽ. രണ്ടാഴ്ച മുന്‍പാണ് നടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മരണത്തിന്റെ പേരിൽ നടിയുടെ കാമുകൻ സന്തോഷ് പത്രയെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സന്തോഷിന്റെ മരണ വാർത്ത പുറത്ത് വന്നത്.
read also: സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്വഭാവം കങ്കണയ്ക്കുണ്ട്: ഹന്‍സല്‍ മെഹ്ത പറയുന്നു
ഭുവനേശ്വറിനടുത്തുള്ള നയ്യപ്പള്ളിയിലെ വാടക വീട്ടില്‍, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ഒരു കുറിപ്പ് നടി എഴുതി വച്ചിരുന്നു. ബുധനാഴ്ച സന്തോഷിനെയും വീട്ടില്‍ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രശ്മി രേഖയുടെ മരണത്തെ തുടര്‍ന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Post Your Comments