കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിനൊടുവിൽ അന്തിമ വിധിയുമായി സെൻസർ ബോർഡ്. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി, കുറുവച്ചൻ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെൻസര്‍ ബോർഡ് നിർദ്ദേശിച്ചു.
ചിത്രം, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർത്ഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും സിനിമയില്‍ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
റാണി നന്ദിനിയായി ഐശ്വര്യ റായ്: പൊന്നിയിൻ സെൽവനിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്
സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന്, ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന് നല്കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. സിനിമ നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ തന്നെയും കുടുംബത്തെയും അപകീര്ത്തിപ്പെടുത്തുന്നതാകുമെന്നും, ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിൽ പറയുന്നു. ഇതേത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിൽ ആയത്.
അതേസമയം, സിനിമയിൽ നിന്ന് ഒരു രംഗം പോലും ഒഴിവാക്കിയിട്ടില്ലെന്നും സെൻസര്‍ ബോർഡ് വിലയിരുത്തിയ അതേ കോപ്പി തന്നെയാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം അറിയിച്ചു. ജൂലൈ ഏഴിന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും.
Post Your Comments