കൊച്ചി: അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമായ കുട്ടികളുടെ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുവാൻ എത്തുന്ന പ്യാലിയിലെ മാൻഡോ എന്ന ആനിമേഷൻ സോങ് പുറത്തിറങ്ങി.
പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് പ്യാലി പറയുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിട പറഞ്ഞകന്ന അതുല്യനടൻ എൻ.എഫ്. വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ.എഫ്. വർഗീസ് പിക്ചേഴ്സും ചേർന്നാണ് പ്യാലി നിർമ്മിച്ചിരിക്കുന്നത്.
സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ റെഫറൻസുമായി എത്തിയ ചിത്രത്തിന്റെ രസകരമായ ടീസർ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് പകർന്നിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.
ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രണയത്തിന്റെ രാഷ്ട്രീയവുമായി ‘നച്ചത്തിരം നഗർഗിരത്ത്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നിർമ്മാതാവ് – സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ – ജിജു സണ്ണി, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ – ഗീവർ തമ്പി, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന് മോഹന്‍, കോസ്റ്റ്യൂം – സിജി തോമസ്, കലാ സംവിധാനം – സുനിൽ കുമാരൻ, വരികൾ – പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് – അജേഷ് ആവണി, പി. ആർ. ഒ – പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, നൃത്ത സംവിധാനം – നന്ദ, ഗ്രാഫിക്സ് – ഡബ്ള്യു.ഡബ്ള്യു.ഇ, അസോസിയേറ്റ് ഡയറക്ടർ – അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് – ഫസൽ എ. ബക്കർ, കളറിസ്റ്റ് – ശ്രീക് വാരിയർ, ടൈറ്റിൽസ് – വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ – സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ – വിഷ്ണു നാരായണൻ.
Post Your Comments